മോര്‍ബി ദുരന്തത്തിന്റെ ഉത്തരവദിത്തം ഏറ്റെടുത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

google news
morbi

മോര്‍ബി ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. പാലം തുറക്കാന്‍ പാടില്ലായിരുന്നുവെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കഴിഞ്ഞ മാസം ഉണ്ടായ അപകടത്തില്‍ 130 പേരാണ് മരിച്ചത്.

ഗുജറാത്തിലെ മോര്‍ബി തൂക്കുപാലം തകര്‍ന്ന സംഭവത്തില്‍ മോര്‍ബി നഗരസഭയെ ഗുജറാത്ത് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തൂക്കുപാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയത് ശരിയായ രീതിയിലല്ല. പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് എന്താണ് ടെണ്ടര്‍ വിളിക്കാതിരുന്നതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ ചോദിച്ചിരുന്നു.
തൂക്കുപാലം തകര്‍ന്ന സംഭവത്തില്‍ മോര്‍ബി നഗരസഭയാണ് കുറ്റക്കാരനെന്ന് കോടതി നിരീക്ഷിച്ചിരുന്നു. 

Tags