പണത്തർക്കത്തെ തുടർന്ന് മഹാരാഷ്ട്രയിൽ ലൈംഗികത്തൊഴിലാളിയെ മർദ്ദിച്ചു
sex worker

മഹാരാഷ്ട്രയിലെ താനെയിൽ 23 കാരിയായ ലൈംഗികത്തൊഴിലാളിക്ക് മർദ്ദനം. പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് യുവതിയെ നാല് പേർ ചേർന്ന് ആക്രമിച്ചത്. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

താനെ ജില്ലയിലെ ഭിവണ്ടി പട്ടണത്തിലാണ് സംഭവം. തൻ്റെ മുടിയിൽ പിടിച്ച് വലിച്ചിഴക്കുകയും, വീടിന് പുറത്തെത്തിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ഇര പരാതിയിൽ പറയുന്നു. രക്ഷിക്കാനെത്തിയ മറ്റൊരു ലൈംഗികത്തൊഴിലാളിയെയും പ്രതി മർദ്ദിച്ചതായി യുവതി ആരോപിച്ചു.

ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ദമ്പതികൾക്കും മറ്റ് രണ്ട് പേർക്കുമെതിരെ കേസെടുത്തതായി ഭിവണ്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story