തമിഴ്‌നാട് കുംഭകോണത്ത് ദുരഭിമാനക്കൊല: വീട്ടിലേക്ക് വിരുന്നിന് വിളിച്ച് നവദമ്പതികളെ വെട്ടിക്കൊന്നു
Tamil Nadu  death stabbed

കുംഭകോണം: തമിഴ്‌നാട് കുംഭകോണത്ത് ദുരഭിമാനക്കൊല. നവദമ്പതികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി സഹോദരനും ബന്ധുവും വെട്ടിക്കൊന്നു. അടുത്തിടെ വിവാഹിതരായ ശരണ്യ, മോഹൻ എന്നിവരാണ് കൊല്ലപ്പെട്ടത്. വിരുന്ന് നൽകാൻ എന്ന് പറഞ്ഞ് ശരണ്യയുടെ വീട്ടുകാർ വിളിച്ചുവരുത്തുകയായിരുന്നു. 


ഇരുവരുടെയും വിവാഹത്തിന് വീട്ടുകാർ എതിരായിരുന്നു. എന്നാൽ പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാം എന്ന് പറഞ്ഞാണ് ഇവരെ വീട്ടിലേക്ക് വിളിക്കുന്നത്. ശരണ്യയുടെ സഹോദരൻ ശക്തിവേൽ, ബന്ധു രഞ്ജിത് എന്നിവർ ചേർന്ന് രണ്ടുപേരെയും വെട്ടിക്കൊന്നു.ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇരുവരും വ്യത്യസ്ത സമുദായങ്ങളിൽ പെട്ടവരാണ്. പ്രതികൾ കുംഭകോണം പൊലീസില്‍ കീഴടങ്ങി.

Share this story