ഡല്‍ഹി കഞ്ചാവാല കേസില്‍ വീഴ്ച വരുത്തിയ 11 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

death

ഡല്‍ഹി കഞ്ചാവാല കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ 11 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്‍ട്രോള്‍ റൂം, പിക്കറ്റ് ചുമതലകളില്‍ ഉണ്ടായിരുന്നവര്‍ക്കാണ് സസ്‌പെന്‍ഷന്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി

പെണ്‍കുട്ടി കാറിനടിയില്‍ കുടുങ്ങിയ വിവരം ദ്യക്‌സാക്ഷികള്‍ വിളിച്ചറിയിച്ചിട്ടും അവഗണിച്ചുവെന്നാണ് പോലീസിനെതിരെ ഉയര്‍ന്ന ആരോപണം. പുതുവത്സര ദിനമായിട്ടും മതിയായ പരിശോധന നടത്തി വാഹനം കണ്ടെത്താന്‍ കഴിയാത്തതും നടപടിക്ക് കാരണമായി. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, നാല് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, നാല് ഹെഡ്‌കോണ്‍സ്റ്റബിള്‍, ഒരു കോണ്‍സ്റ്റബിള്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

Share this story