സുപ്രീംകോടതി ഭരണഘടന ബഞ്ചിലെ നടപടികൾ ഓൺലൈനിലൂടെ തത്സമയം കാണിക്കാൻ തീരുമാനം

google news
supream court

ദില്ലി : സുപ്രീംകോടതി ഭരണഘടന ബഞ്ചിലെ നടപടികൾ ഓൺലൈനിലൂടെ തത്സമയം കാണിക്കാൻ തീരുമാനം. ഇന്നലെ വൈകിട്ട് ചീഫ് ജസ്റ്റിസ് വിളിച്ച് ചേർത്ത ജഡ്ജിമാരുടെ യോഗമാണ് ലൈവ് സ്ട്രീമിംഗിന് അനുവാദം നല്‍കിയത്. ചൊവ്വാഴ്ച ലൈവ് സ്ട്രീമിംഗ് തുടങ്ങാനാണ് ധാരണ. 

ദില്ലിയിലെ അധികാര തർക്കം പരിഗണിക്കുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബഞ്ചിന്‍റെ നടപടികളാകും ആദ്യം തത്സമയം നല്‍കുക. സുപ്രീംകോടതി നടപടിയാകെ ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിന്‍റെ തുടക്കമാവുമിതെന്നാണ് സൂചന. ലൈവ് സ്ട്രീമിംഗ് മാധ്യമങ്ങൾക്കും സംപ്രേക്ഷണം ചെയ്യാമോ എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.  

Tags