2019 ൽ ഇന്ത്യയിൽ 6.8 ലക്ഷം മരണങ്ങൾക്ക് പിന്നിൽ അഞ്ച് തരം ബാക്ടീരിയകളെന്ന് പഠനം

google news
bacteria
2019-ലെ മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം സാധാരണ ബാക്ടീരിയ അണുബാധകളാണെന്നും ആഗോളതലത്തിൽ നടക്കുന്ന എട്ടിൽ ഒരാളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിശകലനം കണ്ടെത്തി.

ഇ.കോളി, എസ്. ന്യുമോണിയ, കെ. ന്യുമോണിയ, എസ്. ഓറിയസ്, എ. ബൗമാനി എന്നീ അഞ്ച് തരം ബാക്ടീരിയകൾ 2019ൽ ഇന്ത്യയിൽ ഏകദേശം 6.8 ലക്ഷം മരണങ്ങൾക്ക് കാരണമായതായി ദ ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.2019-ലെ മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം സാധാരണ ബാക്ടീരിയ അണുബാധകളാണെന്നും ആഗോളതലത്തിൽ നടക്കുന്ന എട്ടിൽ ഒരാളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിശകലനം കണ്ടെത്തി. ഏറ്റവും മാരകമായ ബാക്ടീരിയൽ രോഗകാരികളും അണുബാധയുടെ തരങ്ങളും സ്ഥലവും പ്രായവും അനുസരിച്ച് വ്യത്യാസപ്പെടുന്നുവെന്ന് ​ഗവേഷകർ പറഞ്ഞു.

ഇന്ത്യയിൽ അഞ്ച് ബാക്ടീരിയകൾ -- E. coli, S. Pneumoniae, K. Pneumoniae, S. Aureus, A. Baumanii -- ഏറ്റവും മാരകമായതായി കണ്ടെത്തി. 2019 ൽ മാത്രം 6,78,846 (ഏകദേശം 6.8 ലക്ഷം) മരണങ്ങൾക്ക് കാരണമായതായി ​ഗവേഷകർ പറയുന്നു. 2019-ൽ ഇന്ത്യയിൽ 1,57,082 (1.57 ലക്ഷം) ജീവൻ അപഹരിച്ച ഇ.കോളിയാണ് ഏറ്റവും മാരകമായ രോഗകാരിയെന്ന് പഠനം പറയുന്നു.

കൂടുതൽ ഡയഗ്നോസ്റ്റിക് ലബോറട്ടറി ശേഷിയുള്ള ശക്തമായ ആരോഗ്യ സംവിധാനങ്ങൾ നിർമ്മിക്കുക, നിയന്ത്രണ നടപടികൾ നടപ്പിലാക്കുക, ആൻറിബയോട്ടിക് ഉപയോഗം ഒപ്റ്റിമൈസ് ചെയ്യുക എന്നിവ സാധാരണ ബാക്ടീരിയ അണുബാധകൾ മൂലമുണ്ടാകുന്ന രോഗങ്ങളുടെ ഭാരം കുറയ്ക്കുന്നതിന് നിർണായകമാണെന്ന് ഗവേഷകർ പറഞ്ഞു.

Tags