കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ; കലാപം ആവര്‍ത്തിക്കരുത്, ഡല്‍ഹി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് അമിത് ഷാ
കോണ്‍ഗ്രസ് ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണം, പഞ്ചാബ് സംഭവത്തില്‍ വിമര്‍ശനവുമായി അമിത് ഷാ
അന്വേഷണത്തില്‍ ഒരു തെറ്റും വരുത്തരുതെന്നും നിര്‍ദേശം നല്‍കി. 

ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ചുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശം. ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ സംസാരിച്ചു. അന്വേഷണത്തില്‍ ഒരു തെറ്റും വരുത്തരുതെന്നും നിര്‍ദേശം നല്‍കി. 

ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ അക്രമം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഒരു തെറ്റും വരുത്തരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കി. 2020ലെ ഡല്‍ഹി കലാപം ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും കുറ്റാരോപിതര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടി മാതൃകാപരമായിരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടതായി ആഭ്യന്തര വകുപ്പ് അറിയിച്ചു.
 

Share this story