അസമില്‍ കൊടുങ്കാറ്റും മിന്നലും ; 20 മരണം

google news
lightning
95,239 ജനങ്ങളെ കൊടുങ്കാറ്റും ഇടിമിന്നലും നേരിട്ട് ബാധിച്ചതായാണ് ദുരന്ത നിവാരണ അതോറിറ്റി

അസമില്‍ കനത്ത കൊടുങ്കാറ്റിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 20 ആയി. മാര്‍ച്ച് അവസാനം മുതല്‍ തന്നെ ശക്തിപ്രാപിച്ച കാറ്റിലും മഴയിലും ഇടിമിന്നലിലുമാണ് മരണങ്ങള്‍. അസമിലെ 22 ജില്ലകളില്‍ 1,410 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 95,239 ജനങ്ങളെ കൊടുങ്കാറ്റും ഇടിമിന്നലും നേരിട്ട് ബാധിച്ചതായാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്. ഈ മാസം 14 മുതലാണ് കാറ്റും മിന്നലും ശക്തമായത്. 
വ്യാഴാഴ്ച മുതല്‍ തുടരുന്ന കനത്ത മഴയില്‍ അസമിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പലരും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി. മരങ്ങളും ഇലക്ട്രിക്ക് പോസ്റ്റുകളുമൊക്കെ കൊടുങ്കാറ്റില്‍ തകര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസത്തില്‍ സംസ്ഥാനത്ത് ആകെ തകര്‍ന്നത് 7378 കെട്ടിടങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. 1,333 ഹെക്ടര്‍ കൃഷിഭൂമി ശക്തമായ വേനല്‍ മഴയെത്തുടര്‍ന്ന് നശിച്ചതായാണ് വിലയിരുത്തല്‍

Tags