അദാനിക്ക് വേണ്ടി മോദിയുടെ ഇടപെടൽ: ശ്രീലങ്കൻ വൈദ്യുതി ബോർഡ് ചെയർമാൻ രാജിവെച്ചു
Electricity Board chairman


കൊളംബോ: കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി അദാനി ഗ്രൂപ്പിന് നൽകണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെയോട് ആവശ്യപ്പെട്ടു എന്ന മൊഴിനൽകിയ ശ്രീലങ്കയിലെ മുതിർന്ന ഉദ്യോഗസ്‌ഥൻ രാജിവച്ചു. 

ശ്രീലങ്കയിലെ സർക്കാർ ഉടമസ്‌ഥതയിലുള്ള സിലോൺ ഇലക്‌ട്രിസിറ്റി ബോർഡ് ചെയർമാൻ ഫെർഡിനാൻഡോ ആണ് വിവാദമായ മൊഴി നൽകിയത്. ഫെർഡിനാൻഡോയുടെ രാജി സ്വീകരിച്ചതായി വൈദ്യുതി മന്ത്രി കാഞ്ചന വിജശേഖര അറിയിച്ചു.

Share this story