ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകം ; അഫ്താബിനെതിരെ മൂവായിരം പേജുള്ള കുറ്റപത്രം

sradha
ഡല്‍ഹിയില്‍ ലീവ് ഇന്‍ പങ്കാളി ശ്രദ്ധ വാല്‍ക്കറെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അഫ്താബ് പൂനെവാലെക്കെതിരെ പൊലീസ് കുറ്റപത്രം തയ്യാറാക്കി. മൂവായിരം പേജുള്ള കുറ്റപത്രത്തില്‍ നൂറു സാക്ഷികളുടെ മൊഴികളും ഇലക്ട്രോണിക്, ഫോറന്‍സിക് തെളിവുകളും ഉള്‍പ്പെടുന്നു.
കൂടാതെ അഫ്താബിന്റെ കുറ്റ സമ്മതവും നുണ പരിശോധനാ ഫലവും ഫോറന്‍സിക് പരിശോധനാ ഫലവും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുറ്റപത്രം നിലവില്‍ നിയമ വിദഗ്ധരുടെ പരിശോധനയിലാണ്.
കഴിഞ്ഞ വര്‍ഷം മേയ് 18 നാണ് കൊലപാതകം നടന്നത്. തുടര്‍ന്ന് മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. 18 ദിവസത്തോളം പുലര്‍ച്ച ഡല്‍ഹിയുടെ പല ഭാഗത്തായി കൊണ്ടുവന്ന് മൃതദേഹം ഉപേക്ഷിച്ചു.
 

Share this story