ശിവസേന എംഎല്‍എയുടെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍
dead
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ശിവസേന എംഎല്‍എയുടെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍. മങ്കേഷ് കുഡാല്‍ക്കര്‍ ഭാര്യ രജനിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുംബൈയിലെ കുര്‍ള മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ് മങ്കേഷ്.

രജനിയെ ഞായറാഴ്ച മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നതായും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

കുര്‍ള ഈസ്റ്റിലെ നെഹ്‌റു നഗര്‍ പ്രദേശത്തുള്ള ഡിഗ്‌നിറ്റി കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ ഫ്‌ലാറ്റില്‍ രാത്രി 8.30 ഓടെയാണ് രജനി കുഡാല്‍ക്കറുടെ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Share this story