ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണമെന്ന് ശശി തരൂര്‍
shashi tharoor

ഭാരത് ജോഡോ യാത്രയില്‍ ഹിജാബ് അണിഞ്ഞ പെണ്‍കുട്ടിയുടെ കൈ പിടിച്ച നടന്നതില്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച ബിജെപി ദേശീയ വക്താവ് സാമ്പിത് പാത്രക്കെതിരെ ശശി തരൂര്‍ എംപി. ബിജെപി ജനങ്ങളുടെ മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം. ഞങ്ങള്‍ അത് ചെയ്യുന്നുണ്ട്. ദയവായി നിങ്ങളുടെ ചെറിയ മനസ്സില്‍ നിന്ന് കുട്ടിയെ ഒഴിവാക്കണമെന്നും ശശിതരൂര്‍ ട്വിറ്ററിലെഴുതിയ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

'അവളൊരു കൊച്ചു പെണ്‍കുട്ടിയാണ്. ഏതെങ്കിലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ അവള്‍ക്ക് പ്രായമായിട്ടില്ല. ദയവായി നിങ്ങളുടെ ചെറിയ മനസ്സില്‍ നിന്ന് അവളെ ഒഴിവാക്കുക. രാഹുല്‍ ഗാന്ധി വളരെ ലളിതമായിട്ട് ആണ് ചെറിയ കുട്ടിയോട് പെരുമാറുന്നത്. ബിജെപി ജനങ്ങളുടെ മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം. ഞങ്ങള്‍ അത് ചെയ്യുന്നുണ്ട്.' എന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. കോണ്‍?ഗ്രസ് മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടുകള്‍ കണക്കുകൂട്ടുകയാണ്. രാഹുല്‍ ?ഗാന്ധിയുടേത് പ്രീണനനയമാണെന്നും ബിജെപി ദേശീയ വക്താവ് സാമ്പിത് പാത്ര ട്വീറ്റ് ചെയ്തിരുന്നു. സാമ്പിത് പാത്രയുടെ ട്വീറ്റിനെതിരെ നിരവധി പേര്‍ രം?ഗത്തുവന്നിട്ടുണ്ട്.
 

Share this story