ഉവൈസിയ്ക്ക് തിരിച്ചടി; ഗുജറാത്ത് ഉപാദ്ധ്യക്ഷന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു
ബി.ജെ.പി വൈകാതെ തന്നെ സവര്‍ക്കറെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്ന് ഉവൈസി
എഐഎംഐഎം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഷംഷാദ് പത്താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയ്ക്ക് കനത്ത തിരിച്ചടി. ബിജെപിക്ക് സഹായം ചെയ്യുന്നുവെന്ന് ആരോപിച്ച് എഐഎംഐഎം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഷംഷാദ് പത്താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായ സബീര്‍ കാബ്‌ളിവാല തീരുമാനങ്ങളെല്ലാം ഒറ്റക്ക് എടുക്കുന്നുവെന്നും അത് ബിജെപിയെ സഹായിക്കുന്നതാണെന്നും ആരോപിച്ചാണ് ഷംഷാദിന്റെ രാജി. ഇനിയും പാര്‍ട്ടിയില്‍ നിന്ന് അംഗങ്ങള്‍ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങളുടെ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ ബിജെപിക്ക് ഗുണകരമാവുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കാരണം അദ്ദേഹത്തിന് എങ്ങനെയാണ് ഒരു പാര്‍ട്ടിയെ മുന്നോട്ട് കൊണ്ട് പോവേണ്ടതെന്ന്, തെരഞ്ഞെടുപ്പില്‍ എങ്ങനെയാണ് മത്സരിക്കുക എന്നത് അറിയില്ല', ഷംഷാദ് പറഞ്ഞു.

Share this story