പൊതു സ്ഥലത്ത് വിഡിയോ ഷൂട്ട് ; സൽമാൻ ഖാൻ 'ഡ്യൂപ്പ്' അറസ്റ്റിൽ
salman

ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ രൂപസാദൃശ്യം കൊണ്ട് ശ്രദ്ധേയനായ അസം അൻസാരി അറസ്റ്റിൽ. പൊതു സ്ഥലത്ത് വിഡിയോ ഷൂട്ട് ചെയ്തതിനെ തുടർന്നാണ് ആളുകൾ കൂട്ടം കൂടിയതിൻ്റെ പേരിൽ ഇയാളെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. വിഡിയോ ഷൂട്ടിംഗ് കാണാൻ ആളുകൾ തിങ്ങികൂടിയതിനാൽ ട്രാഫിക്ക് ബ്ലോക്കായിരുന്നു.

താക്കൂർഗഞ്ജിലെ ക്ലോക്ക് ടവറിൽ നിന്ന് ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെയാണ് അസമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ഫോളോവേഴ്സുള്ളയാളാണ് അസം അൻസാരി. റോഡിൻ്റെ നടുക്കുനിന്നാണ് പലപ്പോഴും ഇയാൾ റീൽസ് ഷൂട്ട് ചെയ്യാറുള്ളത്. പലപ്പോഴും അർധനഗ്നായോ സിഗരറ്റ് വലിച്ചുകൊണ്ടോ ആണ് അൻസാരി വിഡിയോ ഷൂട്ട് ചെയ്യാറുള്ളത്.

Share this story