ധരംശാലയില്‍ വിവാഹിതരായി റഷ്യന്‍ ഉക്രൈന്‍ ദമ്പതികള്‍
marriage
റഷ്യയും ഉക്രൈനും തമ്മില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് ശത്രുരാജ്യങ്ങളിലെ രണ്ട് പൗരന്മാര്‍ തമ്മില്‍ വിവാഹിതരാവുന്നത്.

ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ റഷ്യന്‍ഉക്രൈന്‍ ദമ്പതികള്‍ വിവാഹിതരായ വാര്‍ത്ത കൗതുകം സൃഷ്ടിക്കുന്നു. ഒരുവശത്ത് റഷ്യയും ഉക്രൈനും തമ്മില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് ശത്രുരാജ്യങ്ങളിലെ രണ്ട് പൗരന്മാര്‍ തമ്മില്‍ വിവാഹിതരാവുന്നത്.

ഉക്രൈനില്‍ സ്ഥിരതാമസമാക്കിയ സെര്‍ജി നോവിക്കോവ്, ഉക്രേനിയന്‍ സ്വദേശിനിയായ ഇലോണ ബ്രാമിക്കോവിനെ വിവാഹം ചെയ്തത് അന്തരാഷ്ട്ര ബന്ധങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചാണ്. രണ്ടു വര്‍ഷമായി പ്രണയബന്ധത്തില്‍ ആയിരുന്ന രണ്ടുപേരും കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യയിലാണ് താമസം. തമ്മില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍, വിവാഹവേദിയായി അവര്‍ തിരഞ്ഞെടുത്തത് ഈ മണ്ണു തന്നെയാണ്.

ധരംശാലയിലെ ദിവ്യ ആശ്രം ഖരോട്ടയിലാണ് ഹിന്ദു ആചാരപ്രകാരം ഇരുവരും വിവാഹിതരായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കംഗ്രി തദ്ദേശവാസികളായ തന്ത്രിമാരുടെ കാര്‍മ്മികത്വത്തിലാണ് വിവാഹം അരങ്ങേറിയത്. ഹിമാചല്‍ നാടന്‍ പാട്ടുകളും പരിപാടികളും കൊണ്ട് കൊഴുപ്പിച്ച വിവാഹത്തില്‍, വിദേശ ടൂറിസ്റ്റുകളും പങ്കെടുത്തിരുന്നു.

Share this story