മുംബൈ റെതി ബന്ദറിലെ ഗോഡൗണിലും കുടിലുകളിലും തീപിടിത്തം
godowns

മുംബൈ റെതി ബന്ദർ പ്രദേശത്തെ ഒരു ഗോഡൗണിലും ചില കുടിലുകളിലും തീപിടിത്തം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയുടെ തൊട്ടടുത്തുള്ള ലക്ഷ്മി പെട്രോൾ പമ്പിന് സമീപമാണ് ഈ ചേരി സ്ഥിതി ചെയ്യുന്നത്. വിവരമറിഞ്ഞ് നാല് അഗ്‌നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് മുനിസിപ്പാലിറ്റിയിലെ എമർജൻസി മാനേജ്‌മെന്റ് വിഭാഗം അറിയിച്ചു.

Share this story