റിപ്പബ്ലിക് ദിനാഘോഷം ; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി കേന്ദ്രം

 Independence Day 2022 PM Modi

നാളെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെട സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

റിപ്പബ്ലിക്ക് ദിന പരേഡിലെ മുഖ്യാതിഥിയായി ഈജിപ്റ്റ് പ്രസിഡന്റ് ഇന്ത്യയിലെത്തി. ഇന്ന് പ്രധാനമത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും.

Share this story