'ക്ഷീണിതനാണെന്ന് പലവട്ടം പറഞ്ഞു' എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയില്ല; , രാഹുല്‍ ഗാന്ധിക്കെതിരെ ഇഡി
Fri, 24 Jun 2022

നാലിലൊന്ന് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയില്ലെന്ന് ഇഡി വൃത്തങ്ങള്‍ പറയുന്നു.
ഇ ഡിയുടെ ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ മറുപടി നല്‍കിയെന്ന രാഹുല്‍ ഗാന്ധിയുടെ വാദം തള്ളി ഏജന്‍സി. നാലിലൊന്ന് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയില്ലെന്ന് ഇഡി വൃത്തങ്ങള്‍ പറയുന്നു. ക്ഷീണിതനാണെന്ന് രാഹുല്‍ പലവട്ടം പറഞ്ഞെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിശദീകരണം,
എന്നാല്‍ തന്റെ ഊര്‍ജ്ജത്തില്‍ ഉദ്യോഗസ്ഥര്‍ അത്ഭുതം പ്രകടിപ്പിച്ചെന്ന് രാഹുല്‍ അവകാശപ്പെട്ടിരുന്നു.