വിമത എംഎല്‍എമാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സ്വന്തം വീട്ടിലേക്ക് മടങ്ങാമെന്ന വ്യാമോഹം വേണ്ട; ശരദ് പവാറിനോട് നാരായണ്‍ റാണെ

google news
pawar
വിമത എംഎല്‍എമാര്‍ക്ക് ശരദ് പവാര്‍ ഭീഷണിക്കത്ത് നല്‍കിയെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ ആരോപണം.

മഹാരാഷ്ട്രയിലെ വിമത എംഎല്‍എമാരെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഭീഷണിപ്പെടുത്തുന്നെന്ന ആരോപിച്ച് കേന്ദ്ര മന്ത്രി നാരായണ്‍ റാണെ രംഗത്തെത്തി. എംഎല്‍എമാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വലിയ പ്രത്യാഘാതമുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിമത എംഎല്‍എമാര്‍ക്ക് ശരദ് പവാര്‍ ഭീഷണിക്കത്ത് നല്‍കിയെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ ആരോപണം.
'വിമത എംഎല്‍എമാരെ മഹാരാഷ്ട്ര നിയമസഭയിലെത്താന്‍ ആവശ്യപ്പെട്ട് ശരദ് പവാര്‍ ഭീഷണിപ്പെടുത്തുന്നു. അവര്‍ എന്തായാലും നിയമസഭയില്‍ എത്തും. അവര്‍ക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ നിങ്ങള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങുകയെന്നത് ബുദ്ധിമുട്ടുള്ള ഒന്നായി മാറും' റാണെ ട്വീറ്റ് ചെയ്തു.
എംവിഎ സഖ്യം രൂപീകരിച്ചത് വ്യക്തി താല്‍പര്യത്തിന് വേണ്ടിയായിരുന്നു, അവരുടെ പ്രവര്‍ത്തനങ്ങളില്‍ പൊങ്ങച്ചം പറയാന്‍ മാത്രം ഒന്നുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഷിന്‍ഡെയ്‌ക്കൊപ്പമുള്ള എംഎല്‍എമാരുടെ എണ്ണം പരിശോധിച്ചാല്‍ ബുധനാഴ്ച ഉദ്ദവ് താക്കറെ നടത്തിയ റോഡ് ഷോ ഒന്നുമല്ലെന്ന് തെളിയുമെന്നും റാണെ പരിഹസിച്ചു.

Tags