വിമത എംഎല്‍എമാര്‍ അസമിലേക്ക്; മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാവി തുലാസില്‍
maharashtra
വിമത എംഎല്‍എമാരെ അര്‍ധരാത്രിയോടെ ചാര്‍ട്ടേഡ് വിമാനത്തില്‍ അസമിലെ ഗുവാഹത്തിയിലേക്ക് കൊണ്ട് പോയി

മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കുള്ളിലെ വിമത നീക്കത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തില്‍. വിമത എംഎല്‍എമാരെ അര്‍ധരാത്രിയോടെ ചാര്‍ട്ടേഡ് വിമാനത്തില്‍ അസമിലെ ഗുവാഹത്തിയിലേക്ക് കൊണ്ട് പോയി. 34 എംഎല്‍എമാരോടൊപ്പമുള്ള ചിത്രവും ഏക്‌നാഥ് ഷിന്‍ഡേ ക്യാമ്പില്‍ നിന്ന് പുറത്ത് വന്നു. 
32 ശിവസേന എംഎല്‍എമാരും രണ്ട് പ്രഹാര്‍ ജനശക്തി എംഎല്‍എമാരുമാണ് ഷിന്‍ഡേക്കൊപ്പമുള്ളത്. മുംബൈയില്‍ ഇന്ന് നിര്‍ണായക മന്ത്രിസഭായോഗം ചേരും.

Share this story