തമിഴ്‌നാട്ടിലും കര്‍ണാടകയിലും മഴ ശക്തമാകുന്നു
heavy rain
ചെന്നൈ ഉള്‍പ്പെടെയുളള ജില്ലകളില്‍ മഴയുടെ ശക്തി കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

തമിഴ്‌നാട്ടിലും കര്‍ണാടകയിലും മഴ ശക്തമാകുന്നു. തമിഴ്‌നാട്ടില്‍ മേട്ടൂര്‍ അണക്കെട്ട് തുറന്നതിനാല്‍ കാവേരി നദീ തീരത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. നദിയില്‍ ജലനിരപ്പുയര്‍ന്നു. എല്ലാ കൈവഴികളിലും നീരൊഴുക്ക് കൂടിയിട്ടുണ്ട്. തേനി, നീലഗിരി ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ ഉള്‍പ്പെടെയുളള ജില്ലകളില്‍ മഴയുടെ ശക്തി കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

കര്‍ണാടകയില്‍ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. ഹൊക്കനഗലിലെ ക്ഷേത്രത്തില്‍ കുടുങ്ങിയ വൃദ്ധ ദമ്പതികളെ അഗ്‌നിരക്ഷാ സേനയും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്കമംഗ്ലൂരു, ശിവമോഗ എന്നിവടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിട്ടതോടെ തെക്കന്‍ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറി. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കര്‍ണാടകയില്‍ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. സംസ്ഥാനത്ത് ഇതു വരെ മഴക്കെടുതിയില്‍ 16 പേര്‍ മരിച്ചിട്ടുണ്ട്.

Share this story