പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡ്; അമിത് ഷായ്ക്ക് എന്‍ഐഎ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
amit shah

പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡില്‍, എന്‍ഐഎ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടും എന്നാണ് സൂചന.
അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയാകും റിപ്പോര്‍ട്ട്.അറസ്റ്റിലുള്ള വരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും എന്നാണ് എന്‍ഐഎ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. റെയ്ഡിന്റെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആവശ്യപ്പെട്ടു. അസം സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് നേരത്തെയും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

Share this story