അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ തന്നെ വരണം; പ്രമേയം പാസാക്കി ഛത്തീസ്ഗഢ് കോണ്‍ഗ്രസ്
rahul

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുക്കാനുള്ള പ്രമേയം പാസാക്കി ഛത്തീസ്ഗഢ് കോണ്‍ഗ്രസ്. ഞായറാഴ്ച ചേര്‍ന്ന ഛത്തീസ്ഗഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ യോഗത്തിലാണ് പ്രമേയം പാസാക്കിയത്.
മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, സംസ്ഥാന ഘടകം മേധാവി മോഹന്‍ മര്‍കം, എഐസിസി ജനറല്‍ സെക്രട്ടറി പിഎല്‍ പുനിയ 310 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്ത എല്ലാ നേതാക്കളും പ്രമേയത്തെ പിന്തുണച്ചതായും രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും മുഖ്യമന്ത്രി ബാഗേല്‍ പറഞ്ഞു.

'മറ്റ് സംസ്ഥാനങ്ങളിലും സമാനമായ പ്രമേയങ്ങള്‍ പാസാക്കുകയാണെങ്കില്‍, പാര്‍ട്ടിയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ രാഹുല്‍ ജി അതിനെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യണം.എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരുടെയും വികാരം കണക്കിലെടുത്ത്, രാഹുല്‍ജി സമ്മതിക്കുമെന്ന് ഞാന്‍ കരുതുന്നു,' ബാഗേല്‍ കൂട്ടിച്ചേര്‍ത്തു.

Share this story