അഗ്നിപഥ് പദ്ധതി പിൻവലിക്കണം : കോൺഗ്രസ് സത്യാഗ്രഹത്തിൽ പങ്കെടുത്ത് രാഹുലും പ്രിയങ്കയും
Rahul and Priyanka take part in Congress satyagraha


ഡൽഹി: അഗ്‌നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപെട്ടു കോൺഗ്രസ് ആസ്ഥാനത്ത് നടക്കുന്ന സത്യാഗ്രഹത്തിൽ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്നു. എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന സത്യാഗ്രഹത്തിൽ കോൺഗ്രസ് മുഖ്യമന്ത്രിമാരും മുൻമുഖ്യമന്ത്രിമാരുമടക്കം നിരവധി ദേശീയ നേതാക്കൾ പങ്കെടുക്കുന്നുണ്ട്. 

അഗ്നിപഥ് പദ്ധതി വന്നതിന് ശേഷം രാഹുൽഗാന്ധി പങ്കെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടിയാണിത്. അഗ്നിപഥ് രാജ്യദ്രോഹപരമായ പദ്ധതിയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

Share this story