രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കശ്മീരിലെത്തും
Thu, 19 Jan 2023

സുരക്ഷ മുന്നറിയിപ്പുകള്‍ക്കിടെ ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക്.വൈകീട്ട് ആറ് മണിയോടെ കശ്മീര്‍ അതിര്‍ത്തിയായ ലഖന്‍പൂരില്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള യാത്രയെ സ്വീകരിക്കും. 23 ന് പൊതു റാലിയെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും.
റിപ്പബ്ളിക് ദിനത്തില്‍ ബനി ഹാളില്‍ രാഹുല്‍ പതാകയുയര്‍ത്തും. 30 ന് ശ്രീനഗര്‍ ഷെര്‍ ഇ കശ്മീരി സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ്. മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള ,എം.കെ സ്റ്റാലിന്, ഉദ്ദവ് താക്കറെ യടക്കമുള്ള നേതാക്കള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.ഇടത് പാര്‍ട്ടികളില്‍ സിപിഐയും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.