രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും

rahul gandhi

ഭാരത് ജോഡോ യാത്രയുടെ ഇടവേളയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നവംബര്‍ 22 ന് ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും.  ഡിസംബര്‍ 1, 5 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 8 ന് വോട്ടെണ്ണല്‍.

ഹിമാചലില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസ് ഗുജറാത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, പ്രമുഖ പാര്‍ട്ടി നേതാക്കളുടെ നിരവധി പ്രചാരണ റാലികള്‍  ഗുജറാത്തില്‍ കോണ്‍ഗ്രസ് നടത്തും. 

Share this story