'അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തന്നെ വരണം'; ആവശ്യമുന്നയിച്ച് ഇത് വരെ ഏഴ് കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങള്‍
rahul gandhi

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയേറുന്നു. ഇതിനകം ഏഴ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് എക്‌സിക്യുട്ടീവ് കമ്മിറ്റികള്‍ രാഹുല്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി. രാജസ്ഥാനാണ് ആദ്യം പ്രമേയം പാസാക്കിയ സംസ്ഥാനം. തുടര്‍ന്ന് ചത്തീസ്ഗഢ്, ഗുജറാത്ത്, തമിഴ്‌നാട്, ബീഹാര്‍, മഹാരാഷ്ട്ര, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളും പ്രമേയം പാസാക്കി. ഹിമാചല്‍ പ്രദേശും പ്രമേയം പാസാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്ത്യയുടെ ഭാവി രാഹുലാണെന്നും യുവാക്കളുടെ ശബ്ദമാണെന്നും പ്രസ്താവിക്കുന്ന പ്രമേയമാണ് ഗുജറാത്ത് പാസാക്കിയത്.

Share this story