രാഹുല്‍ഗാന്ധി ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകണം
Tue, 14 Jun 2022

തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് രാഹുല്‍ ഇഡി ഓഫിസില്‍ ഹാജരായത്
നാഷനല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യദിന ചോദ്യം ചെയ്യല്‍ അവസാനിച്ചു. പത്ത് മണിക്കൂറോളം ചോദ്യംചെയ്യല്‍ നീണ്ടുനിന്നു. ചൊവ്വാഴ്ച വീണ്ടു ഹാജരാകണമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് രാഹുല്‍ ഇഡി ഓഫിസില്‍ ഹാജരായത്. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂര്‍ പിന്നിട്ടതിനു ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലെത്തിയിരുന്നു. സോണിയയെ സന്ദര്‍ശിച്ച ശേഷം രാഹുല്‍ വീണ്ടും ഇഡി ഓഫിസിലേക്കു മടങ്ങി.
അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഡല്‍ഹി പൊലീസ് നടത്തിയ കയ്യേറ്റത്തില്‍ മുതിര്‍ന്ന നേതാവ് പി. ചിദംബരത്തിന്റെ ഇടതു വാരിയെല്ല് ഒടിഞ്ഞു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.