ആർ.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് രാഷ്ട്രപിതാവെന്ന് അഖിലേന്ത്യാ ഇമാം ഓര്‍ഗനൈസേഷന്‍ തലവന്‍

google news
ssk

ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് രാഷ്ട്രപിതാവാണെന്ന് ആൾ ഇന്ത്യ ഇമാം ഓർഗനേസേഷൻ തലവൻ ഉമർ അഹമ്മദ് ഇല്ല്യാസി. ഉമർ അഹമ്മദുമായി മോഹൻ ഭാഗവത് വ്യാഴാഴ്ച കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പിന്നാലെയാണ് ഉമർ അഹമ്മദിന്റെ പ്രതികരണം. വ്യാഴാഴ്ച ഡൽഹിയിലെ പള്ളിയും മദ്രസയും മോഹൻ ഭാഗവത് സന്ദർശിച്ചിരുന്നു.

'ഇന്ന് എന്റെ ക്ഷണപ്രകാരം മോഹൻ ഭഗവത് ജി സന്ദർശിച്ചു. അദ്ദേഹം രാഷ്ട്രപിതാവും രാഷ്ട്രഋഷിയുമാണ്. അദ്ദേഹത്തിന്റെ സന്ദർശനത്തിൽ നിന്ന് ഒരു നല്ല സന്ദേശം ലഭിച്ചു. നമ്മുടെ ദൈവത്തെ ആരാധിക്കുന്ന രീതികൾ വ്യത്യസ്തമാണ്. ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യം ഒന്നാമതെത്തുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു' -ഉമർ അഹമ്മദ് ഇല്യാസി പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ഡൽഹിയിലെ കസ്തൂർബാ ഗാന്ധി മാർഗിലെ മദ്രസയിൽവെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച്ച നീണ്ടിരുന്നു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ആർ.എസ്.എസ് മേധാവി മുസ്ലീം മതപണ്ഡിതരുമായി കൂടിക്കാഴ്ച നടത്തുന്നത്. സാമുദായിക സൗഹാർദ്ദം ശക്തിപ്പെടുത്തുന്നതിനായി മോഹൻ ഭാഗവത് നേരത്തെ അഞ്ച് മുസ്ലീം മതപണ്ഡിതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
 

Tags