ഇരട്ട തൊഴില്‍ അനുവദിക്കില്ല:ജീവനക്കാരെ പിരിച്ചുവിട്ടതായി വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി.

google news
RISHAD PREMJI

ജീവനക്കാരോട് ഇരട്ട തൊഴില്‍ അനുവദിക്കില്ലന്ന് മുന്നറിയിപ്പ് നല്‍കിയതിനു ശേഷവും ഇത് തുടര്‍ന്ന ജീവനക്കാരെ പിരിച്ചുവിട്ടതായി വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി. തങ്ങളുടെ എതിരാളികളായിട്ടുള്ള കമ്പനികളില്‍ ഒരേസമയം ജോലി ചെയ്യുന്നു എന്ന് കണ്ടെത്തിയായ 300 ജീവനക്കാരെയാണ് വിപ്രോ പുറത്താക്കിയത്. 

ഒരേ സമയം രണ്ടു കമ്പനികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നത് വിശ്വാസ ലംഘനം ആണെന്നും വഞ്ചന ആണെന്നും മുന്‍പ് വിപ്രോ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു മാസം ജീവനക്കാരെ നിരീക്ഷിച്ചതിന് ശേഷമാണ് ഇരട്ട ജോലി ചെയ്യുന്നവരെ കണ്ടെത്തിയത് അവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി റിഷാദ് പ്രേംജി അറിയിച്ചു. 


കടുത്ത മത്സരം നില നില്‍ക്കുന്ന മേഖലയില്‍ ഒരേസമയം എതിരാളിക്ക് വേണ്ടി ജോലി ചെയ്യുന്നത് വഞ്ചനയാണ് എന്നാണ് മൂണ്‍ലൈറ്റിംഗ് സിസ്റ്റത്തിനെ എതിര്‍ക്കുന്നവരുടെ വാദം. മൂണ്‍ലൈറ്റിംഗ് എന്നാണ് ഒരു കമ്പനിയില്‍ ജോലി ചെയ്യവേ മറ്റൊരു കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് വിളിക്കുന്നത്. കോവിഡ് പടര്‍ന്നു പിടിച്ചതോടു കൂടി ഐടി കമ്പനികള്‍ എല്ലാം തന്നെ വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. വര്‍ക് ഫ്രം ഹോം സിസ്റ്റം കോവിഡ് വ്യാപനം കുറഞ്ഞിട്ടും പല കമ്പനികളും 
തുടരുന്നുണ്ട്. 


കഴിഞ്ഞ ആഴ്ചയാണ് മറ്റു തൊഴിലുകള്‍ ചെയ്യുന്നത് അനുവദിനീയമല്ല എന്നത് ചൂണ്ടിക്കാട്ടി ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചത്. വര്‍ക് ഫ്രം ഹോം വര്‍ധിച്ചത്, പലപ്പോഴും തൊഴിലുടമയെ അറിയിക്കാതെ, രണ്ടാമത്തെ ജോലി ചെയ്യുന്നത് ഐടി ജീവനക്കാര്‍ക്ക് എളുപ്പമായി. ഇത് പല അപകടങ്ങള്‍ക്കും വഴിവെക്കുന്നു. അതായത് ഉല്‍പ്പാദനക്ഷമത കുറയുക,  രഹസ്യാത്മക വിവര ചോര്‍ച്ച തുടങ്ങിയവ പോലുള്ള ഗുരുതരമായ വെല്ലുവിളികള്‍ സൃഷ്ടിക്കും. അതിനാല്‍ തന്നെ മറ്റൊരു ജോലി ചെയ്യുന്നതായി കണ്ടെത്തിയാല്‍ ജീവനക്കാരെ പിരിച്ചുവിടും എന്ന് ജീവനക്കാരെ ഇന്‍ഫോസിസ് അറിയിച്ചിരുന്നു. 

Tags