184 വിഐപികളുടെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ
Punjab government


ചണ്ഡീഗഡ്: 184 വിഐപികൾക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ. മുന്‍മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, ഗുര്‍ദര്‍ശന്‍ ബ്രാര്‍ തുടങ്ങിയവരുടെ കുടുംബാംഗങ്ങൾ ഉള്‍പ്പടെ മുന്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള സുരക്ഷയാണ് പിന്‍വലിച്ചത്.

ഭഗവന്ത് മന്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി സർക്കാരാണ് പഞ്ചാബിൽ 184 വിഐപികൾക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷ പിൻവലിച്ച് ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ മാര്‍ച്ച 12തീയതി എംപിമാരുടെയും എംഎല്‍എമാരുടെയും സുരക്ഷ സർക്കാർ പിന്‍വലിച്ചിരുന്നു.

Share this story