പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി
death

പുനെ: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.

അശ്വിൻ അനുരാഗ് ശുക്ല(32)യെ ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്ന് ആത്മഹത്യ കുറി​പ്പൊന്നും കണ്ടെടുത്തിട്ടില്ല. 2017 ബാച്ചിലെ സിനിമാട്ടോഗ്രാഫി കോഴ്സ് വിദ്യാർഥിയാണ് ശുക്ല. 

Share this story