'അഭിമാന നിമിഷം'; ദ്രൗപദി മുര്‍മുവിന് ആശംസകള്‍ നേര്‍ന്ന് നവീന്‍ പട്‌നായിക്
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്​നായിക്കിന്​ വധഭീഷണി
ഒഡീഷയില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തത് സംസ്ഥാനത്തെ സംബന്ധിച്ച് അഭിമാന നിമിഷമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു

എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ദ്രൗപദി മുുര്‍മുവിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ആശംസകളറിയിച്ച് ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി അധ്യക്ഷനുമായ നവീന്‍ പട്‌നായിക്. ഒഡീഷയില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തത് സംസ്ഥാനത്തെ സംബന്ധിച്ച് അഭിമാന നിമിഷമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ദ്രൗപദി മുര്‍മുവിന് അഭിനന്ദനങ്ങളും അദ്ദേഹം നേര്‍ന്നു.

' ഇന്ത്യയുടെ പ്രഥമ പൗരയാകുന്നതിനുള്ള തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്ന ദ്രൗപദി മുര്‍മുവിന് അഭിനന്ദനങ്ങള്‍. പ്രധാനമന്ത്രി മോദിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഒഡീഷയിലെ ജനങ്ങളെ സംബന്ധിച്ച് അഭിമാന നിമിഷമാണ്. സ്ത്രീ ശാക്തീകരണത്തിന്റെ വലിയ മാതൃകയാകാന്‍ ദ്രൗപദി മുര്‍മുവിന് സാധിക്കും.' നവീന്‍ പട്‌നായിക് ട്വീറ്റ് ചെയ്തു.

Share this story