രാഷ്ട്രപതി തെരഞ്ഞെടുപ്പ്; മമതാ ബാനര്‍ജി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന്

google news
mamatha banarji
സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് ശരദ് പവാര്‍ അറിയിച്ച സാഹചര്യത്തില്‍ പുതിയ സ്ഥാനാര്‍ത്ഥിയാരെന്ന ചര്‍ച്ചകള്‍ സജീവമാണ്

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ നിര്‍ണ്ണായക യോഗം ഇന്ന്. സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് ശരദ് പവാര്‍ അറിയിച്ച സാഹചര്യത്തില്‍ പുതിയ സ്ഥാനാര്‍ത്ഥിയാരെന്ന ചര്‍ച്ചകള്‍ സജീവമാണ്. ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും യോഗത്തില്‍ പങ്കെടുക്കും. രാഷ്ട്രപത്രി തെരഞ്ഞെടുപ്പിനുള്ള വിഞ്ജാപനവും ഇന്ന്.
സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ശരദ് പവാര്‍ പ്രതിപക്ഷ പാര്‍ട്ടികളെ നിലപാടറിയിച്ചിരുന്നു. ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സീതാറാം യെച്ചൂരിയുമായി ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു. സമവായ സ്ഥാനാര്‍ത്ഥി എന്ന സൂചന എന്‍ഡിഎ മുന്നോട്ടുവച്ചിട്ടില്ലാത്തതിനാല്‍ ഒരു മത്സരത്തിനില്ലെന്ന് ശരദ് പവാര്‍ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും പവാര്‍ അറിയിച്ചു.
ദേശീയരാഷ്ട്രീയത്തില്‍ ദീര്‍ഘകാല പ്രവൃത്തിപരിചയമുള്ളതും കക്ഷിരാഷ്ട്രീയവ്യത്യാസമില്ലാതെ സ്വീകാര്യതയുള്ളതും മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നതുമായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്നാണ് പൊതുധാരണ. പ്രതിപക്ഷ പാര്‍ട്ടികളാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ശരദ് പവാറിന്റെ പേര് മുന്നോട്ടുവച്ചത് . പവാറാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ അംഗീകരിക്കാം എന്ന സൂചന കോണ്‍ഗ്രസും ഇടതുപക്ഷവും നല്‍കിയിരുന്നു. പവാറിനെ അംഗീകരിക്കാം എന്ന് ആം ആദ്!മി പാര്‍ട്ടിയും വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന നിലപാട് പവാര്‍ വ്യക്തമാക്കിയത്.

Tags