ജോഷിമഠിലുണ്ടായ ദുരന്തത്തിന്റെ കാരണം എന്‍ടിപിസിയുടെ ടണല്‍ നിര്‍മാണമല്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

joshimath

ഉത്തരാഖണ്ഡിലെ ജോഷിമഠിലുണ്ടായ ദുരന്തത്തിന്റെ കാരണം എന്‍ടിപിസിയുടെ ടണല്‍ നിര്‍മാണമല്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ജോഷിമഠിലെ വെള്ളവും എന്‍ടിപിസി ടണലിലെ വെള്ളവും വ്യത്യസ്തമാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി കണ്ടെത്തി. ജെ പി കോളനിയില്‍ നിന്നും ഒലിച്ചിറങ്ങുന്ന ജലമാണ് പരിശോധിച്ചത്. വെള്ളത്തിന്റെ സാമ്പിളില്‍ സിമന്റോ എണ്ണയോ കണ്ടെത്താന്‍ ആയില്ലെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു

നാല് കേന്ദ്ര ഏജന്‍സികളുടെ ഹൈഡ്രോളജിക്കല്‍ മാപ്പിംഗിന്റെ അന്തിമ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ വെള്ളത്തിന്റ സ്രോതസ്സ് കണ്ടെത്താന്‍ കഴിയൂ. ഹൈഡ്രോളജിക്കല്‍ മാപ്പിങ്ങിന്റെ അന്തിമ റിപ്പോര്‍ട്ട് ഒരു മാസത്തിനകം ലഭിക്കും

Share this story