മൂന്നു ദിവസത്തിനിടെ രണ്ടാം തവണയും സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി പ്രശാന്ത് കിഷോര്‍
രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രശാന്ത് കിഷോര്‍
തിങ്കളാഴ്ച രാത്രി വൈകിയായിരുന്നു കൂടിക്കാഴ്ച.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രശാന്ത് കിഷോര്‍ എഐസിസി അധ്യക്ഷയെ നേരില്‍ കാണുന്നത്. തിങ്കളാഴ്ച രാത്രി വൈകിയായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രശാന്ത് കിഷോര്‍ പാര്‍ട്ടിക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു.

ഗുജറാത്ത്, ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ചര്‍ച്ചയില്‍ വിഷയമായെന്നാണ് സൂചന. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണ്ണാടക, ചത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച പദ്ധതികള്‍ വിശകലനം ചെയ്യാന്‍ ഇന്നലെ വൈകീട്ട് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു.ഈ യോഗത്തിന് ശേഷമായിരുന്നു സോണിയാ ഗാന്ധി പ്രശാന്ത് കിഷോറുമായി നേരിട്ട് ചര്‍ച്ച നടത്തിയത്.
 

Share this story