നരേന്ദ്രമോദിയെ സമാധാന ചർച്ചയ്‌ക്ക് ക്ഷണിച്ച് പാക് പ്രധാനമന്ത്രി

google news
pak1

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാന ചർച്ചയ്‌ക്ക് ക്ഷണിച്ച് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. അധികാരമേറ്റതിന് പിന്നാലെ അഭിനന്ദനമറിയിച്ച് നരേന്ദ്രമോദി അയച്ച സന്ദേശത്തിനുള്ള മറുപടിയായാണ് ഷഹ്ബാസ് ഷെരീഫ് നരേന്ദ്രമോദിയെ ചർച്ചയ്‌ക്ക് ക്ഷണിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ സമാധാനവും ഐക്യവും വളർത്തണമെന്നും കശ്മീർ വിഷയത്തിൽ സമവായത്തിലെത്തണമെന്നും ഷെരീഫ് കത്തിലൂടെ ആവശ്യപ്പെട്ടു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിനും സുരക്ഷയ്‌ക്കും പാകിസ്താൻ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുമായി സാമ്പത്തികപരമായുള്ള വിഷയങ്ങളിൽ സഹകരണം പ്രതീക്ഷിക്കുന്നതായും ഷഹ്ബാസ് പറഞ്ഞു. കശ്മീർ വിഷയത്തിലും ഭീകരാക്രമണത്തിനെതിരേയും സമാധാന ചർച്ച ആഗ്രഹിക്കുന്നതായി നേരത്തെ ഷഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. എല്ലാ വിഷയങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് ആദ്യപ്രസംഗത്തിൽ ഷഹ്ബാസ് ഷെരീഫ് പറഞ്ഞത്.

Tags