ഒമിക്രോൺ ഉപവകഭേദങ്ങൾ ബെംഗളൂരുവിൽ കണ്ടെത്തി

google news
covid test

ബെംഗളൂരു : കോവിഡ് നാലാം തരംഗത്തെ നേരിടാനുള്ള ഒരുക്കങ്ങൾക്കിടെ ഒമിക്രോണിന്റെ 2 ഉപവകഭേദങ്ങൾ ബെംഗളൂരുവിൽ കണ്ടെത്തി. ഒമിക്രോൺ ബിഎ.2.10, ബിഎ.2.12 എന്നിവയാണിത്.

ഇതിനിടെ, സർക്കാർ ഏറ്റെടുക്കാതെ വാക്സീൻ കെട്ടിക്കിടക്കുന്നതു മൂലം ഉൽപാദനം നിർത്തിവച്ചെന്ന് കോവിഷീൽഡ് ഉൽപാദകരായ സീറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. 20 കോടി ഡോസ് വാക്സീനാണ് സീറത്തിന്റെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നത്. ഈ വർഷം പുതിയ ബാച്ച് വാക്സീൻ ഉൽപാദിപ്പിച്ചില്ല.

ഒരു ഘട്ടത്തിൽ വാക്സീൻ സൗജന്യമായി നൽകാമെന്നു വരെ പറഞ്ഞു. എന്നാൽ, അധികൃതർ തീരുമാനമെടുക്കുന്നില്ല – സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല പറഞ്ഞു.

Tags