നാഷണല്‍ ഹെറാള്‍ഡ് കേസ് ; രാഹുല്‍ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
rahul gandhi
കഴിഞ്ഞ ആഴ്ചയിലെ ആദ്യ മൂന്ന് ദിവസങ്ങളില്‍ 30 മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ  ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇത് നാലാം ദിനമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ രാഹുല്‍ ഹാജരാകുന്നത്. വെള്ളിയാഴ്ച വിളിപ്പിച്ചിരുന്നെങ്കിലും സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ചോദ്യം ചെയ്യല്‍ മാറ്റണമെന്ന് രാഹുല്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
രാവിലെ പതിനൊന്ന് മണിക്ക് ഇഡി ഓഫീസിലെത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ ആദ്യ മൂന്ന് ദിവസങ്ങളില്‍ 30 മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ രാഹുലിന്റെ മറുപടി തൃപ്തികരമല്ലെന്നാണ് ഇഡി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

Share this story