നാഷണൽ ഹെറാൾഡ് കേസ് : രാഹുൽ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും
Tue, 14 Jun 2022

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇഡി ഓഫീസിലെത്താനാണ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്നലെ ഒമ്പത് മണിക്കൂർ ഇഡി ചോദ്യം ചെയ്തിരുന്നു.
കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിന് നടുവിലൂടെയാണ് ഇഡിക്ക് മുൻപിൽ രാഹുൽ ഗാന്ധി ഇന്നലെ ഹാജരായത്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവർത്തകർ ഡൽഹിയിലെ ഇഡി ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധിച്ചു.
പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.