'മോദി വിജയിച്ച ബ്രാന്റ്' : നരേന്ദ്ര മോദിയെ വീണ്ടും പുകഴ്ത്തി തരൂർ

modi and shashi

‌പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിച്ച ബ്രാന്റ് എന്നായിരുന്നു തരൂരിരിന്റെ കമന്റ്. നെഗറ്റീവ് കമന്റുകളും അഭിപ്രായങ്ങളും വരുമ്പോൾ അതിനെ പോസറ്റിവ് ആക്കി മാറ്റുന്ന വ്യക്തിയാണ് മോദി. ജനങ്ങളിൽ നിന്ന് പിന്തു ലഭിക്കാ‍ൻ ഇത് സഹായകമാകും എന്നും തരൂർ കൂട്ടി ചേർത്തു. സംഘപരിവാർ അനുഭാവിയും കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ അടുത്ത സുഹൃത്തുമായ പികെഡി നമ്പ്യാരുടെ പുസ്തക പ്രകാശന വേദിയിലായിരുന്നു ശശിതരൂരിന്റെ പരാമർശം.സംഘ്പരിവാർ അനുകൂല പുസ്തക പ്രസാദകരായ ഇൻഡസ് കാഴ്സാണ് പരിപാടി സംഘടിപ്പിച്ചത്. ദില്ലിയിലായിരുന്നു പ്രകാശനം. 

കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനയ്ക്ക് പിന്നാലെ ഇതും  വിവാദമായിരിക്കുകയാണ്.കോൺഗ്രസിൽ വലിയ വിമർശനം ഉയർന്നു. പ്രധാനമന്ത്രി വിജയിച്ച ബ്രാന്റ് എന്ന് പറയുന്നതിൽ തെറ്റില്ല എന്നാണ് തരൂരിന്റെ വിശദീകരണം. നരേന്ദ്ര മോദിയെ പോലെ വിജയിക്കുന്ന ബ്രാന്റ് കേൺഗ്രസിന് വേണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും തരൂർ പറയുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ  അടിയുറപ്പിക്കാൻ ശശി തരൂർ ശ്രമം  ആരംഭിച്ചു തുടങ്ങുമ്പോഴാണ് തരൂരിന് തന്നെ തിരിച്ചടിയാകുന്ന ഈ പരാമർശം. കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുമ്പോൾ തന്നെ വിമതനാണ് എന്ന ആരേപണം തരൂരിനെതിരെ ഉണ്ടായിരുന്നു. പ്രതീക്ഷിച്ചതിലേറെ വോട്ട് പിടിച്ചതും പാർട്ടിയിൽ ചിലരെയങ്കിലും ചൊടിപ്പിച്ചിട്ടുണ്ട്. അതിനിടെ ബിജെപി അനുകൂല നിലപാടുകൾ സ്വീകരിക്കുമ്പോൾ തരൂരിന് തന്നെ തിരിച്ചടിയാകും.

shashi and modi

Share this story