അരുണാചല്‍ പ്രദേശിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

pm modi

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അരുണാചലിലെ തദ്ദേശീയരെ വിശേഷിപ്പിക്കുന്ന ‘ഡോണി പോളോ’യെന്ന പേരാണ് വിമാനത്താവളത്തിന് നല്‍കിയിരിക്കുന്നത്. ഇറ്റാനഗറിലെ ഹോളോങ്കിയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

“ഞങ്ങൾ തറക്കല്ലിട്ട പദ്ധതികൾ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുന്ന ഒരു തൊഴിൽ സംസ്കാരമാണ് ഞങ്ങൾ കൊണ്ടുവന്നതെന്ന് നിങ്ങൾക്കറിയാം” ഉദ്ഘാടന പ്രസംഗത്തില്‍ മോദി പറഞ്ഞു. അരുണാചല്‍ തലസ്ഥാനത്ത് ഒരു വിമാനത്താവളം എന്നത് തങ്ങളുടെ സ്വപ്നമായിരുന്നുവെന്നും പ്രധാനമന്ത്രി മോദിയുടെ പരിശ്രമത്താൽ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കി.
 

Share this story