പഞ്ചാബില്‍ ഡ്രോണ്‍ വഴി കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി

drone

പഞ്ചാബില്‍ ഡ്രോണ്‍ വഴി കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി. അമൃത്‌സറിലെ ഇന്ത്യപാക് അതിര്‍ത്തിയ്ക്ക് സമീപമാണ് അഞ്ച് കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തത്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അമൃത്‌സര്‍ നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയുള്ള കക്കര്‍ ഗ്രാമത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് അഞ്ച് കിലോഗ്രാം ഹെറോയിന്‍ കണ്ടെത്തിയതെന്ന് ഡിജിപി ഗൗരവ് യാദവ് ട്വീറ്റ് ചെയ്തു.

Share this story