ഏറ്റുമുട്ടലിനൊടുവിൽ 'നമസ്തേ ഗ്യാങ്' പിടിയിൽ
arrest

ന്യൂഡല്‍ഹി: മോഷണം നടത്തുന്നതിന് മുന്‍പ് ഇരകളെ കൈകൂപ്പി നമസ്‌തേ പറയുകയും പിന്നാലെ ആക്രമിക്കുകയും ചെയ്യുന്ന സംഘം ഡല്‍ഹി പോലീസിന്റെ പിടിയില്‍. ഏറ്റുമുട്ടലിനൊടുവിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഡല്‍ഹിയിലെ വിവേക് വിഹാര്‍ പ്രദേശത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.

മൂന്ന് ദിവസം മുന്‍പ് നടന്ന ഒരു മോഷണകേസുമായി ബന്ധപ്പെട്ട് പ്രതികളെ പോലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് സംഘം ഗാസിയാബാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്നതായി പോലീസിന് വിവരം ലഭിച്ചത്. 'നമസ്‌തേ ഗ്യാങ്' എന്ന് അറിയപ്പെടുന്ന സംഘമാണ് പിടിയിലായത്.

വാഹനം കൈകാണിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് തിരിച്ച് വെടിവെക്കുന്നതിനിടെ മോഷണ സംഘത്തിലെ ഒരാള്‍ക്ക് കാലില്‍ വെടിയേല്‍ക്കുകയായിരുന്നു. വിവേകാനന്ദ കോളേജിന് സമീപത്ത് വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്.

Share this story