ഗൗതം നവലഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാനുള്ള ഉത്തരവ് റദ്ദ് ചെയ്യണമെന്ന് എന്‍ഐഎ

gautam

ഭീമാ കൊറേഗാവ് കേസില്‍ യുഎപിഎ കുറ്റം ചുമത്തപ്പെട്ട ഗൗതം നവലഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാനുള്ള ഉത്തരവ് റദ്ദ് ചെയ്യണമെന്ന് എന്‍ഐഎ. രോഗാവസ്ഥ പരിഗണിച്ച് കഴിഞ്ഞ ആഴ്ചയാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ നവലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ സുപ്രിംകോടതി അനുമതി നല്‍കിയത്.
എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് തയാറാക്കിയ ആശുപത്രിയിയിലെ മുതിര്‍ന്ന ഡോക്ടര്‍ നവലാഖയുടെ ബന്ധു ആന്നെന്നു എന്‍ഐഎ ഹര്‍ജിയില്‍ ആരോപിക്കുന്നു.വീട്ടുതടങ്കലിനായി കണ്ടെത്തിയ കെട്ടിടം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള പൊതുവായനശാല ആണെന്നത് ഉത്തരവ് റദ്ദാക്കാനുള്ള കാരണമായി എന്‍ഐഎ ചൂണ്ടികാട്ടുന്നു.

ഗൗതം നാവ്!ലാഖ 2018 ഓ?ഗസ്റ്റില്‍ മുതല്‍ ജയിലില്‍ കഴിയുകയാണ്. ത്വക്ക് അലര്‍ജി, ദന്ത പ്രശ്‌നങ്ങള്‍ എന്നിവയടക്കം നിരവധി ആരോ?ഗ്യപ്രശ്‌നങ്ങള്‍ തനിക്കുണ്ടെന്ന് നവ്‌ലാഖ കോടതിയെ അറിയിച്ചിരുന്നു. കാന്‍സര്‍ സംശയിക്കുന്നതിനാല്‍ കൊളോനോസ്‌കോപ്പിക്ക് വിധേയമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

Share this story