ബിബിസി ഡോക്യുമെന്ററി കൂടുതല്‍ സര്‍വകലാശാലകള്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നു
Thu, 26 Jan 2023

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കൂടുതല്‍ സര്‍വകലാശാലകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി വിദ്യാര്‍ത്ഥി സംഘടനകള്‍. ദില്ലി സര്‍വകലാശാല, അംബേദ്കര്‍ സര്‍വകലാശാല, കൊല്‍ക്കത്തയിലെ പ്രസിഡന്‍സി സര്‍വകലാശാല എന്നിവിടങ്ങളിലും ഡോക്യുമെന്ററി പ്രദര്‍ശനം നടത്തുമെന്ന് എസ്എഫ്‌ഐ, എന്‍എസ്‌യുഐ തുടങ്ങിയ സംഘടനകള്‍ അറിയിച്ചു.
ജാമിയ മിലിയില്‍ സര്‍വകലാശാല അധികൃതരും പൊലീസും ചേര്‍ന്ന് പ്രദര്‍ശനം തടഞ്ഞിരുന്നു.
നേരത്തെ ജെഎന്‍യു സര്‍വകലാശാലയിലും ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു.