മോര്‍ബി ദുരന്തം ; മുനിസിപ്പാലിറ്റിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

morbi

മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് 135 പേര്‍ മരിച്ച സംഭവത്തില്‍ മോര്‍ബി മുനിസിപ്പാലിറ്റിക്ക് ഗുജറാത്ത് സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ദൗത്യ നിര്‍വഹണത്തിലെ പരാജയത്തിന്റെ പേരില്‍ നഗരസഭ പിരിച്ചുവിടാത്തതിന് കാരണം ബോധിപ്പിക്കാനാണ് നിര്‍ദ്ദേശം. 25ന് ജനറല്‍ ബോഡി ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം.
മുനിസിപ്പല്‍ ഭരണകൂടത്തെ പിരിച്ചുവിടുമെന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതി സ്വമേധയാ എടുത്ത പൊതു താത്പര്യ ജര്‍ജിയുടെ മറുപടിയിലാണ് വിശദീകരണം. 135 പേരാണ് പാലം തകര്‍ന്ന ദുരന്തത്തില്‍ മരിച്ചത്.
 

Share this story