മോര്‍ബി ദുരന്തം ; ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

morbi

ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് നൂറ്റിമുപ്പതിലേറെ പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

അഭിഭാഷകനായ വിശാല്‍ തിവാരി സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ഹിമ കോലിയും ഉള്‍പ്പെടുന്ന ബഞ്ചാണ് പരിഗണിക്കുക. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ഹര്‍ജിയില്‍ പറയുന്നു.
 

Share this story