ദില്ലിയില്‍ വീണ്ടും മങ്കിപോക്‌സ്: രോഗബാധ നൈജീരിയന്‍ സ്വദേശിക്ക്, രാജ്യത്ത് രോഗബാധ ഒന്‍പതായി
monkey pox
രാജ്യ തലസ്ഥാനത്ത് സ്ഥിരീകരിക്കുന്ന നാലാമത്തെ മങ്കിപോക്‌സ് കേസാണിത്.

ദില്ലിയില്‍ ഒരാള്‍ക്ക് കൂടി മങ്കി പോക്‌സ് സ്ഥിരീകരിച്ചു. ദില്ലിയില്‍ താമസിക്കുന്ന നൈജീരിയന്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യ തലസ്ഥാനത്ത് സ്ഥിരീകരിക്കുന്ന നാലാമത്തെ മങ്കിപോക്‌സ് കേസാണിത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് ഒന്‍പത് മങ്കിപോക്‌സ് കേസുകളാണ്. 

അതേസമയം വയനാട് ജില്ലയില്‍ മങ്കി പോക്‌സ് സംശയത്തോടെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിക്ക് രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ്  രോഗമില്ലെന്ന് കണ്ടെത്തിയത്. ഇതോടെ യുവതിയെ ആശുപത്രിയില്‍  നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

Share this story