കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; മഹാരാഷ്ട്ര ഗതാഗത മന്ത്രിയെ ഇ ഡി നാളെയും ചോദ്യം ചെയ്യും

google news
minister
മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ദാപോളി ബീച്ച് ഏരിയയില്‍ റിസോര്‍ട്ട് നിര്‍മ്മിച്ചതില്‍ തീരദേശ നിയന്ത്രണ മേഖലാ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഗതാഗത മന്ത്രിയും ശിവസേന നേതാവുമായ അനില്‍ പരബിനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡിയുടെ നിര്‍ദേശം. ചെവ്വാഴ്ച 10 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അനില്‍ പരബറിനെ വിട്ടയച്ചത്.രാവിലെ 11:20 ഓടെയാണ് അദ്ദേഹം ബല്ലാര്‍ഡ് എസ്റ്റേറ്റിലെ ഇ ഡി ഓഫീസിലെത്തിയത്. തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) മൊഴി രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ദാപോളി ബീച്ച് ഏരിയയില്‍ റിസോര്‍ട്ട് നിര്‍മ്മിച്ചതില്‍ തീരദേശ നിയന്ത്രണ മേഖലാ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

'ഇന്ന് എന്നെ വിളിച്ചിരുന്നു. ' ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.നേരഎല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി. എന്റേതെന്ന് ആരോപിക്കപ്പെടുന്ന ഡാപോളി റിസോര്‍ട്ടുമായി ബന്ധമില്ല,ത്തെ ജൂണ്‍ 15 ന് സമന്‍സ് അയച്ചിരുന്നുവെങ്കിലും ഔദ്യോഗിക ജോലി ചൂണ്ടിക്കാട്ടി മൊഴിയെടുക്കല്‍ ഒഴിവാക്കുകയായിരുന്നു. മന്ത്രിക്കെതിരെ പിഎംഎല്‍എ പ്രകാരം പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. മെയ് മാസത്തില്‍ മന്ത്രിയുടെ സ്ഥലങ്ങളിലും അദ്ദേഹവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നവരിലും റെയ്ഡ് നടത്തിയിരുന്നു. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ മൂന്ന് തവണ ശിവസേന നിയമസഭാംഗമാണ് അനില്‍ പരബ്.

Tags